Headlines

സിർ ബനിയാസ് ദ്വീപിൽ 1,400 വർഷം പഴക്കമുള്ള കുരിശ് കണ്ടെത്തി

അബുദാബിയിലെ സിർ ബനിയാസ് ദ്വീപിൽനിന്ന് 1,400 വർഷം പഴക്കമുള്ള ഒരു കുരിശ് കണ്ടെത്തി. ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലഭിച്ച അഞ്ച് കഷണങ്ങൾ കൂട്ടിച്ചേർത്താണ് ഗവേഷകർ ഈ പുരാതന കുരിശ് പുനഃസൃഷ്ടിച്ചത്. അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പാണ് ഈ വിവരം അറിയിച്ചത്.

നേരത്തെ, ദ്വീപിന്റെ കിഴക്ക് ഭാഗത്ത് ഒരു പുരാതന ക്രൈസ്തവ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അവിടെ ഖനനം പുനരാരംഭിച്ച ഗവേഷക സംഘമാണ് പുതിയ കണ്ടെത്തൽ നടത്തിയത്. സ്റ്റൂക്കോ ഫലകത്തിൽ കൊത്തിയെടുത്ത ഈ കുരിശ് സന്യാസിമാർ താമസിച്ചിരുന്നതായി കരുതപ്പെടുന്ന സ്ഥലത്തുള്ള വീടുകളിൽനിന്നാണ് കണ്ടെത്തിയത്.

27 സെന്റീമീറ്റർ നീളവും 17 സെന്റീമീറ്റർ വീതിയും 2 സെന്റീമീറ്റർ കനവുമുള്ള ഈ കുരിശ്, 1990-കളിൽ കണ്ടെത്തിയ അലങ്കാര കുരിശിനേക്കാൾ വലുതാണ്. ഈ കണ്ടെത്തൽ യുഎഇയുടെ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ശക്തമായ തെളിവാണെന്ന് ഡിസിടി ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. അബുദാബിയിൽനിന്ന് 170 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രകൃതി സംരക്ഷണ കേന്ദ്രമാണ് സിർ ബനിയാസ് ദ്വീപ്.

Leave a Reply