സിബിഎസ്ഇ പ്ലസ് ടു, പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിൽ 88.39 ശതമാനവും പത്തിൽ പത്താം ക്ലാസിൽ 93.66 % ആണ് വിജയം.
പ്ലസ് ടുവിൽ 99.60 % വിജയവുമായി വിജയവാഡ മേഖലയാണ് ഒന്നാമത്. 99.32% വിജയവുമായി തിരുവനന്തപുരം മേഖല രണ്ടാമതെത്തി. പത്തിൽ 99.66 % വിജയവുമായി മേഖലകളിൽ തിരുവനന്തപുരവും വിജയവാഡയും മുന്നിലെത്തി. ഇത്തവണ ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്
പ്ലസ്ടുവിൽ ഉത്തർപ്രദേശിലെ പ്രയാഗ്രാജ് മേഖല (70.53 %)യാണ് ഏറ്റവും പിന്നിൽ. പെൺകുട്ടി (91.64%)കളാണ് വിജയശതമാനത്തിൽ മുന്നിൽ. 16,92,794 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 14,96,307 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 17.88 ലക്ഷം വിദ്യാർഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിട്ടുള്ളത്.

