തൃശ്ശൂരിൽ സിപിഎം ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധ പ്രകടനം. പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെയാണ് ബിജെപി പ്രതിഷേധ പ്രകടനം നടത്തുന്നത്. സിപിഎം ഓഫീസിന് മുന്നിലേക്ക് പന്തം കൊളുത്തി എത്തിയ ബിജെപി പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. തുടർന്ന് പൊലീസ് ലാത്തി വീശി. ജില്ലാ അധ്യക്ഷൻ ജസ്റ്റിന് അടക്കം നിരവധി പ്രവർത്തകർക്ക് അടിയേറ്റു. ജസ്റ്റിന്റെ തലയ്ക്കാണ് അടിയേറ്റത്.
സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ച്, പ്രവർത്തകർ തമ്മിൽ കൈയാങ്കളി, പൊലീസ് ലാത്തി വീശി

