ബജറ്റ് വിമാന കമ്പനിയായ വിസ് എയർ സലാലക്കും അബുദാബിക്കും ഇടയിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ചു. യുഎഇ തലസ്ഥാനത്ത് നിന്നും ആഴ്ചയിൽ ഏഴ് സർവീസ് വീതം നടത്തും. ടൂറിസം മേഖലയിൽ ഉൾപ്പെടെ കുതിപ്പിന് വിസ് എയർ സർവീസ് ഗുണം ചെയ്യും. ഖരീഫ് കാലത്ത് കുറഞ്ഞ നിരക്കിൽ യുഎഇയിൽ നിന്നും സഞ്ചാരികൾക്ക് സലാലയിൽ എത്താനാകും.

