കുവൈത്തിൽ സന്ദർശക വിസയിൽ എത്തുന്നവർ വിസയുടെ കാലാവധിയും നിയമങ്ങളും കൃത്യമായി പാലിച്ചില്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.സന്ദർശക വിസയിൽ എത്തുന്നവർക്ക് രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതൽ 30 ദിവസം താമസിക്കാൻ അനുമതിയുണ്ടാകും. വിസ കാലവധിക്ക് ഒരു മാസം മുതൽ മൂന്ന് മാസം വരെ ( 30 ദിവസം മുതൽ 90 ദിവസം വരെ) കാറ്റഗറി അനുസരിച്ച് സാധുതയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
വിസ കാലവധി കഴിഞ്ഞ് അധികമായി ഒരു ദിവസം പോലും താമസിക്കാനാവില്ലെന്നും അങ്ങനെ താമസിക്കുന്നത് നിയമലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും.
കാലവധി കഴിഞ്ഞ് താമസിക്കുന്ന ഓരോ ദിവസവും 10 കുവൈത്ത് ദിനാർ വീതം പിഴ ഈടാക്കും. 2,000 കുവൈത്ത് ദിനാർ ആണ് പരമാവധി പിഴ എന്നുംഎന്നും അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

