Headlines

സഞ്ജുവിന് പിന്‍ഗാമിയായി; രാജസ്ഥാന്‍ റോയല്‍സിനെ ഇനി റിയാന്‍ പരാഗ് നയിക്കും

സഞ്ജു സാംസണ് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ റിയാന്‍ പരാഗ് നയിക്കും. ഐപിഎല്‍ 2026 സീസണ് മുന്നോടിയായി രാജസ്ഥാന്‍ പരാഗിനെ ക്യാപ്റ്റനായി ഔദ്യോഗികമായി അവതരിപ്പിച്ചു. സീനിയര്‍ താരം രവീന്ദ്ര ജഡേജയെയും യുവതാരം യശസ്വി ജയ്‌സ്വാളിനെയും തഴഞ്ഞാണ് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിന്റെ പിന്‍ഗാമിയെ കണ്ടെത്തിയത്. മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര ടീമിലെ താരങ്ങളുമായി അഭിമുഖം നടത്തിയാണ് പുതിയ ക്യാപ്റ്റനായി റിയാന്‍ പരാഗിന്റെ പേര് നിര്‍ദേശിച്ചതെന്ന് ‘ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ’ റിപ്പോര്‍ട്ട് ചെയ്തു. ജയ്‌സ്വാളിനും പരാഗിനുമൊപ്പം യുവതാരം ധ്രുവ് ജുറെലിനെയും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

സഞ്ജുവിന്റെ പകരക്കാരനായി ക്യാപ്റ്റന്‍ സ്ഥാനത്ത് സീനിയര്‍ താരം രവീന്ദ്ര ജഡേജയോ യശസ്വി ജയ്സ്വാളോ എത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. നായകസ്ഥാനം വാഗ്ദാനം ചെയ്താണ് ജഡേജയെ ടീമിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജയ്സ്വാളാകാട്ടെ രാജസ്ഥാന്‍ നായകനാവാനുള്ള ആഗ്രഹം മുമ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടീമിനെ നയിക്കാന്‍ യുവതാരമായ പരാഗാണ് നല്ലതെന്ന് ടീം മാനേജ്മെന്റ് ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.

Leave a Reply