Headlines

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയ

PM meets the Players of T 20 World Cup winning team at 7, Lok Kalyan Marg, in New Delhi on July 04, 2024.

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നേരിട്ട ആദ്യ പന്തില്‍ സഞ്ജു പുറത്താവുകയായിരുന്നു. മാറ്റ് ഹെന്റിയുടെ പന്തില്‍ ബൗള്‍ഡ്. ഈ പരമ്പരയില്‍ 10, 6, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. തുടച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് സഞ്ജുവിനെതിരെ വരുന്നത്. മറുവശത്ത് ഇഷാന്‍ കിഷന്‍ ആവട്ടെ മികച്ച ഫോം തുടരുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് സഞ്ജുവിനെതിരെ ഉയരുന്നത്. തന്റെ പ്രതിഭയോടെ നീതി പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമൊക്കെയാണ് സഞ്ജുവിനെതിരെ ഉയരുന്ന വിമര്‍ശനം. ടി20 ലോകകപ്പ് ടീമിലും സഞ്ജു സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും ചിലര്‍.

Leave a Reply