സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. എൽപി,യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ അഞ്ചുപേർ വീതവും ഹയർ സെക്കൻഡറിയിൽ നാലുപേരും വിഎച്ച്എസ്ഇയിൽ മൂന്നു പേരും പുരസ്‌കാരത്തിന് അർഹരായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം എന്നിവ വിലയിരുത്തിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ 10ന് വൈകീട്ട് 2.30-ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് പുരസ്‌കാരം വിതരണം ചെയ്യും.
എൽ.പി. വിഭാഗം
- ബീന ബി., പി.ഡി. ടീച്ചർ- ഗവൺമെന്റ് എൽ.പി. സ്‌കൂൾ, പാട്ടത്തിൽ, തിരുവനന്തപുരം
- ബിജു ജോർജ്ജ്, പ്രഥമാധ്യാപകൻ- സെന്റ് തോമസ് എൽ.പി.എസ്, കോമ്പയാർ, ഇടുക്കി
- സെയ്ത് ഹാഷിം കെ. – വി.എൽ.പി.എസ്.ടി.എ. യു.പി. സ്‌കൂൾ, കുന്നുമ്മൽ, മലപ്പുറം.
- ഉല്ലാസ് കെ.,എൽ.പി.എസ്.ടി. (സീനിയർ ഗ്രേഡ്)- ഗവൺമെന്റ് മുഹമ്മദൻസ് എച്ച്.എസ്.എൽ.പി.എസ്., ആലപ്പുഴ
- വനജകുമാരി- കെ.എൽ.പി.എസ്.ടി. എ.യു.പി. സ്‌കൂൾ കുറ്റിക്കോൽ, കാസറഗോഡ്
യു.പി. വിഭാഗം
1.അജിത എസ്.,യു. പി. എസ്. ടി-പ്രബോധിനി യു.പി.എസ്., വക്കം, തിരുവനന്തപുരം
2.സജിത്ത് കുമാർ വി.കെ., പി.ഡി. ടീച്ചർ (യു.പി.എസ്.എ.)- മധുസൂദനൻ തങ്ങൾ സ്മാരക ഗവൺമെന്റ് യു.പി. സ്‌കൂകൂൾ മട്ടന്നൂർ, കണ്ണൂർ
3.സൈജൻ ടി., ടി. യു. പി. എസ്. ടി.- ഗവൺമെന്റ് വി. എച്ച്. എസ്. എസ്., അയ്യന്തോൾ, തൃശ്ശൂർ
4.അഷ്‌റഫ് മോളയിൽ, യു.പി.എസ്.ടി. ഗവ. എം.യു.പി.എസ്. അരീക്കോട്, മലപ്പുറം
5.മുഹമ്മദ് മുസ്തഫ ടി. പി. പി.ഡി. ടീച്ചർ ഗവ. യു.പി. സ്‌കൂൾ പുറത്തൂർ, മലപ്പുറം
സെക്കണ്ടറി വിഭാഗം
1.ഗിരീഷ് പി.എച്ച്.എസ്.ടി. ഗണിതം- കെ.എ.എച്ച്.എച്ച്.എസ്.എസ്., കോട്ടോപ്പാടം, പാലക്കാട്
2.സജിമോൻ വി. പി.,ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ- സി.കെ. മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ, കോരുത്തോട്, കോട്ടയം
3 വിൻസി വർഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്., തൃശ്ശൂർ
4.സജിത് കുമാർ പി. എം. എച്ച്.എസ്.ടി.മലയാളം- ഗവ. എച്ച്.എസ്.എസ്., മമ്പറം, ആയിത്തറ, കണ്ണൂർ
5.പ്രശാന്ത് എം., എച്ച്.എസ്.ടി. എസ്.ഐ. – എച്ച്.എസ്.എസ്., ഉമ്മത്തൂർ, കോഴിക്കോട്
ഹയർസെക്കണ്ടറി വിഭാഗം
- കൊച്ചനുജൻ എൻ., എച്ച്.എസ്. എസ്.ടി. ഹിസ്റ്ററി (സീനിയർ) ഗവൺമന്റ് എച്ച്.എസ്.എസ്., കുലശേഖരപുരം, കൊല്ലം
- സുധീർ എം. പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്., കൊടകര, തൃശ്ശൂർ
- രാധീഷ്‌കുമാർ എൻ, ജി.എച്ച്.എസ്. എസ്.ടി. (സെലക്ഷൻ ഗ്രേഡ്) എസ്. എൻ. ട്രസ്റ്റ്‌സ് എച്ച്.എസ്.എസ്., പള്ളിപ്പാടം, ആലപ്പുഴ
- നൗഫൽ. എ, പ്രിൻസിപ്പാൾ- ഗവൺമെന്റ് എച്ച്.എസ്.എസ്. കിളിമാനൂർ, തിരുവനന്തപുരം
വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം
- ബിജു കെ. എസ്., നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി- ഗവൺമെന്റ് വി.എച്ച്.എസ്.എസ്., ചോറ്റാനിക്കര, എറണാകുളം
- ഷൈനി ജോസഫ്, വൊക്കേഷണൽ ടീച്ചർ ഇൻ എം.ആർ.ആർ.ടി.വി.-ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്., വടശ്ശേരിക്കര, പത്തനംതിട്ട
- ഷൈജിത്ത് ബി. റ്റി. വൊക്കേഷണൽ ടീച്ചർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ -ഗവൺമെന്റ്‌റ് വി.എച്ച്.എസ്.എസ്. (ബോയ്സ്), കൊട്ടാരക്കര, കൊല്ലം

