Headlines

സംസ്‌കൃത സർവകലാശാലയിൽ ദ്വിദിന ദേശീയ ശില്പശാല 22 മുതൽ

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ ശില്പശാല ജനുവരി 22 മുതൽ ആരംഭിക്കും. കാലടി മുഖ്യകാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ‘ക്രാഫ്റ്റിംഗ് ദി ഐഡിയാസ് ഓഫ് യൂണിവേഴ്‌സിറ്റി മ്യൂസിയം’ എന്നതാണ് ശില്പശാലയുടെ വിഷയം. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ശില്പശാല ഉദ്ഘാടനം ചെയ്യും.

സെന്റർ ഫോർ മ്യൂസിയം സ്റ്റഡീസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ആർ. ശർമ്മിള അദ്ധ്യക്ഷയായിരിക്കും. സിൻഡിക്കേറ്റ് അംഗം. അഡ്വ. കെ. എസ്. അരുൺ കുമാർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും. സുബ്രജിത് ബാനർജി, ഡോ. കെ. ജി. സനൽ കുമാർ, എം. കെ. അബ്ദുള്ള മജീദ് എന്നിവർ പ്രസംഗിക്കും. ഡോ. അമിത് സോണി, ഡോ. ബി. വേണുഗോപാൽ, ഡോ. ശീതൾ സിംഗ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Leave a Reply