Headlines

ഷാർജ സഫാരി മാൾ ഏഴാം വർഷത്തിലേക്ക്

2019-ൽ പ്രവർത്തനം ആരംഭിച്ച ഷാർജ സഫാരി മാൾ , പ്രൗഢ വിജയത്തോടെ
ഏഴാം വർഷത്തിലേക്ക് പ്രവേശിച്ചു. ആറാം വാർഷികാഘോഷം സെപ്റ്റംബർ 4-ന് ഷാർജ സഫാരി മാളിൽ നടന്നു. ചടങ്ങിൽ ഷെയ്ഖ് സാലം ബിൻ അബ്ദുറഹ്‌മാൻ ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമിയും, ഷെയ്ഖ് അർഹമാ ബിൻ സൗദ് ബിൻ ഖാലിദ് ഹൂമൈദ് അൽഖാസിമി എന്നിവർ മുഖ്യാതിഥികളായിരുന്നു.
40 മില്യൺ ഉപഭോക്താക്കളുടെ പിന്തുണയാണ് സഫാരിയുടെ വളർച്ചയ്ക്ക് പിന്നിൽ എന്ന് ചെയർമാൻ അബൂബക്കർ മടപ്പാട്ടും എക്സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കറും വ്യക്തമാക്കി. ”ഉപഭോക്താക്കളുടെ സ്നേഹമാണ് ഞങ്ങളുടെ ശക്തി” എന്നും അവർ കൂട്ടിച്ചേർത്തു.

വർഷം മുഴുവൻ ഓഫറുകളും പ്രമോഷനുകളും, കാർ സമ്മാന നറുക്കെടുപ്പുകളും, ഗോൾഡ് സൂക്ക് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന സൗകര്യങ്ങളും സഫാരിയുടെ പ്രത്യേകതയാണ്. ഷാർജ, റാസൽഖൈമ മാളുകളിൽ ഓണം ആഘോഷവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികൾ ഒരുമാസകാലം നീണ്ടുനിൽക്കും.
ഉപഭോക്താക്കളുടെ ഹൃദയബന്ധമാണ് സഫാരി മാളിന്റെ വിജയത്തിന്റെ അടിസ്ഥാനം എന്നും സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് പറഞ്ഞു

ചടങ്ങിൽ സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഷമീം ബക്കർ, ഷാഹിദ് ബക്കർ, സാമൂഹ്യപ്രവർത്തകനായ ചാക്കോ ഊളക്കാടൻ തുടങ്ങിയവരും, മറ്റു പ്രമുഖ വ്യക്തിത്വങ്ങളും, സഫാരി സ്റ്റാഫ് പ്രതിനിധകളും പങ്കെടുത്തു

Leave a Reply