ഫാഷൻ വസ്ത്രങ്ങളുടെ വിപണന രംഗത്തെ പ്രമുഖബ്രാൻഡ് ആയ സുഡിയോയുടെ ഷാർജയിലെ ആദ്യത്തെ ഔട്ട്‌ലെറ്റ് പ്രവർത്തനമാരംഭിച്ചു.
ഷാർജ സെൻട്രൽ മാൾ സംനാനിലാണ് സുഡിയോ ആരംഭിച്ചത്.ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാഷൻ വസ്ത്ര ബ്രാൻഡ് ആയ സുഡിയോ യു എ ഇ യിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ്.ഇതിന്റെ ഭാഗമായാണ് ഷാർജ സെൻട്രൽ മാൾ സംനാനിലും സുഡിയോ ആരംഭിച്ചത്.
ടാറ്റ സൺസ് ലിമിറ്റഡ് മിന റീജിയൺ കോർപ്പറേറ്റ് അഫയേഴ്സ് ആൻഡ് ഗ്രോത്ത് ഹെഡ് അങ്കുർ ഗുപ്ത,ലുലു റീട്ടെയിൽ ഗ്ലോബൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡയറക്ടർ സലിം എം എ, ലുലു ഇന്റർനാഷണൽ ഹോൾഡിങ്‌സ് ലിമിറ്റഡ് ഡയറക്ടർ അനന്ത് എ വി.ലൈൻ ഇൻവെസ്റ്റ്മന്റ് ആൻഡ് പ്രോപ്പർട്ടീസ് ജനറൽ മാനേജർ നവനീത് സുധാകരൻ,ഷാർജ സെൻട്രൽ മാളിന്റെയും സുഡിയോയുടെയും ഉന്നത മാനേജ്മന്റ് അംഗങ്ങൾ തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു.ഗുണമേന്മയുള്ളതും ട്രെൻഡിയുമായ വസ്ത്രങ്ങൾ എല്ലാവര്ക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നു എന്നതാണ് സുഡിയോ സ്റ്റോറുകളുടെ പ്രത്യേകത.

