Headlines

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ അഭിമാനമെന്ന് വി.ഡി. സതീശന്‍

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ അഭിമാനമാണെന്നും.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും ശശി തരൂര്‍ സജീവമാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന്റെ മുഖമായിരിക്കും തരൂരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ അധികം കോണ്‍ഗ്രസ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമാകുകയാണ് ശശി തരൂര്‍ അറിയിച്ചിരുന്നു.കെപിസിസിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ തരൂര്‍ പങ്കെടുത്തു. എ.കെ ആന്റണിയടക്കമുള്ള നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, സണ്ണി ജോസഫ്, അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Leave a Reply