Headlines

ശരീരഭാരം കുറയ്ക്കാന്‍ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഒമാൻ

ശരീരഭാരം കുറയ്ക്കാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. മരുന്നുകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു. ഇത്തരം ചികിത്സകള്‍ ആരോഗ്യ വിദഗ്ധരുടെ മേല്‍നോട്ടത്തിലും സമഗ്രമായ ആരോഗ്യ പദ്ധതിയുടെ ഭാഗമായും മാത്രമേ എടുക്കാവൂ എന്നും മന്ത്രാലയം നിര്‍ദേശിച്ചു.അമിതവണ്ണമോ അമിതഭാരമോ ഉള്ളവർ ഉപയോഗിക്കുന്ന മെഡിക്കല്‍ ഓപ്ഷനുകളില്‍ ഒന്നാണ് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍. വിശപ്പ് കുറയ്ക്കുക, കൊഴുപ്പ് ആഗിരണം പരിമിതപ്പെടുത്തുക തുടങ്ങിയ വ്യത്യസ്ത സംവിധാനങ്ങളിലൂടെയാണ് ഈ മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നത്.

Leave a Reply