Headlines

ശബരിമല സ്വർണക്കൊള്ള: സുരേഷ് ഗോപിയുടെ മൊഴിയെടുക്കാൻ നീക്കം

ശബരിമലയിലെ കൊടിമര പുനർനിർമാണത്തിനായി സ്വർണം ഉൾപ്പെടെയുള്ള സംഭാവനകൾ നൽകിയ സെലിബ്രിറ്റികളടക്കമുള്ളവരുടെ മൊഴിയെടുക്കാൻ വിജിലൻസ്. 2017-ൽ നടന്ന കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിനിമ-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ 27 പേരുടെ വിവരങ്ങൾ വിജിലൻസ് തേടിയത്. ഇവരെ നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് നീക്കം. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ്, ചലച്ചിത്ര പ്രവർത്തകരായ സുധീർ കരമന, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നിലവിൽ, അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ.എസ്.പി. കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സ്വർണം നൽകിയവരുടെ പേരുകളിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് പരാമർശിച്ചിരിക്കുന്നത്.

Leave a Reply