ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മൂൻകൂർ ജാമ്യഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിശോധിക്കുന്നത് . ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം നേരത്തെ ഹൈക്കോടതി ജാമ്യഅപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചത്.ശബരിമല സ്വർണക്കൊള്ള കേസിൽ നാലാംപ്രതിയാണ് എസ് ജയശ്രീ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം.
ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

