ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാന്റിൽ കഴിയുന്ന മുരാരി ബാബുവിനെതിരെ വിജിലൻസ് അന്വേഷണം ശക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലൻസ് സംഘമാണ് ചങ്ങനാശ്ശേരിയിൽ എത്തിയത്. ചങ്ങനാശ്ശേരി നഗരസഭയിലെത്തി മുരാരി ബാബുവിന്റെ വീടിന്റെ രേഖകൾ ശേഖരിച്ചു. ചങ്ങനാശ്ശേരി രജിസ്ട്രാർ ഓഫീസിൽനിന്ന് ഭൂമി സംബന്ധമായ വിവരങ്ങളും ശേഖരിച്ച് തുടങ്ങി. മുരാരി ബാബുവിന്റെ വീട്ടിൽ ഈ സംഘം റെയ്ഡ് നടത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംഘം ചങ്ങനാശ്ശേരിയിൽ എത്തിയിരുന്നെങ്കിലും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടക്കുന്നതിനാൽ അന്ന് വീട്ടിൽ പ്രവേശിച്ചിരുന്നില്ല. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങൾ.
ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെതിരെ വിജിലൻസ് അന്വേഷണം ശക്തം; വീടിന്റെ രേഖകൾ ശേഖരിച്ചു

