Headlines

ശബരിമല സ്വർണക്കൊള്ള : കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി നീട്ടി

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് കാലാവധി നീട്ടി. 14 ദിവസത്തേക്ക് കൂടി നീട്ടിയാണ് കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് . ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ച് തന്ത്രി ഓൺലൈൻ മുഖേനയാണ് കോടതിയിൽ ഹാജരാക്കിയത്.തന്ത്രിയുടെ ജാമ്യാപേക്ഷയിൽ ഫെബ്രുവരി 9ന് കോടതി വിശദമായ വാദം കേൾക്കും. ഇതിന് പുറമെ കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും കണ്ഠര് രാജീവർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ആചാരപരമായ കർമ്മങ്ങളാണ് നിർവഹിച്ചതെന്നുമാണ് ജാമ്യാപേക്ഷയിൽ തന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സ്വർണക്കൊള്ളയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി പോലീസ് കോടതിയിൽ അറിയിച്ചു.

Leave a Reply