Headlines

ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളി കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം. കട്ടിളപ്പാളി കേസിലാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. റിമാൻഡ് 90 ദിവസം പൂർത്തിയായതോടെയാണ് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം നടത്തിയത്. ഈ മാസം 25 ന് ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യ ഹർജി സമർപ്പിക്കും. സ്വർണക്കൊള്ളയിൽ ഇതുവരെ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്.

Leave a Reply