Headlines

ശബരിമല സ്വർണക്കൊള്ള : എ. പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം നിഷേധിച്ചു; കസ്റ്റഡി തുടരും

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, മുരാരി ബാബു, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ കോടതി തള്ളി. ജസ്റ്റിസ് എ. ബദറൂദ്ദീന്റെ ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്. ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ടു കേസുകളിലായാണ് പ്രതികൾ ജാമ്യാപേക്ഷകൾ സമർപ്പിച്ചിരുന്നത്. ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും അന്വേഷണത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Leave a Reply