ശബരിമല സ്വര്‍ണക്കൊള്ളക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍, ഹര്‍ജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷിച്ചതെന്നും അടുത്തകാലത്ത് തെളിയിച്ച അഞ്ച് കേസുകളുടെ നമ്പര്‍ പറയൂവെന്നും ഹൈക്കോടതി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പടെയുള്ളവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. കുറ്റക്കാരെ കണ്ടെത്തുന്നതിന് യാതൊരു രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവാത്ത തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നുമാണ് ഹര്‍ജിയിലെ വാദം.
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍, ഹര്‍ജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി

