Headlines

ശനിയാഴ്ച മുതൽ ഒമാനിൽ മഴയ്ക്ക് സാധ്യത

ശനിയാഴ്ച വൈകുന്നേരം മുതൽ ഒമാൻ സുൽത്താനേറ്റിൽ മഴയ്ക്ക് സാധ്യത.
കാലാവസ്ഥയെ ന്യൂനമർദ്ദം ബാധിക്കുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇത് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനും ഒറ്റപ്പെട്ട മഴ പെയ്യാനും കാരണമാകുമെന്നും അധികൃതർ അറിയിച്ചു.

പ്രധാനമായും മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും അയൽ പ്രദേശങ്ങളിലുമാണ് മഴ പ്രതീക്ഷിക്കുന്നതെന്നും എന്നാൽ ചില തീരദേശ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave a Reply