Headlines

ശങ്കർ ഒരുക്കുന്ന ഹൊറർ സിനിമ എറിക്; ടൈറ്റിൽ പ്രകാശനം ചെയ്തു

മലയാള ചലച്ചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യു സിനിമാസിന്റെ ലോഗോയും ക്യു സിനിമാസ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രശസ്ത നടനും നിർമാതാവുമായ വിജയ് ബാബു പ്രകാശനം ചെയ്തു. കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന വിപുലമായ ചടങ്ങിൽ ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു.

എറിക് എന്ന പേരിൽ ക്യു സിനിമാസ് ഒരുക്കുന്ന ആദ്യ ചിത്രം പ്രശസ്ത നടൻ ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. തെന്നിന്ത്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൽ, കിരൺ പ്രതാപ്, ആഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭൂരിഭാഗവും യുകെയിൽ ചിത്രീകരിക്കുന്ന സിനിമയുടെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിച്ചു. ഓഷ്യോ എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ ക്യു സിനിമാസിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി, ശങ്കർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിർവഹിക്കുന്നു.

Leave a Reply