ജിമ്മും വർക്ക്ഔട്ടുമൊക്കെ ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഒരു സാധാരണ കാര്യമായിരിക്കുകയാണ്. എന്നാൽ വർക്ക്ഔട്ട് സെഷനുകൾ ശേഷമുള്ള പ്രധാന ആശങ്ക തലമുടിയുടെ കാര്യത്തിലാണ്. വ്യായാമം ചെയ്യുമ്പോൾ തല വിയർക്കുക സ്വാഭാവികമാണ്. തലയോട്ടിൽ വിയർപ്പും എണ്ണമയം അടിഞ്ഞു കൂടുന്നത് സെബോറെഹിക് ഡെർമറ്റൈറ്റിസ്, അണുബാധ, മുടി കൊഴിയൽ എന്നിവയിലേക്ക് നയിക്കാം.ദിവസവും തലമുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് അത്ര മികച്ച ആശയമല്ല, എന്നാല്‍ വര്‍ക്ക്ഔട്ടിന് ശേഷം ഓരോ തവണയും മുടി കഴുകണോ എന്ന ചോദ്യത്തിന് ഉത്തരം പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണ് ഉള്ളത്.
വ്യയാമത്തിന്‍റെ തീവ്ര
മുടിയുടെ ഘടന
വിയർപ്പ് രീതികള്‍
ധാരാളം വിയര്‍ക്കുന്ന പ്രകൃതക്കാർ വര്‍ക്ക്ഔട്ടിന് ശേഷം ഹെയർ വാഷ് ചെയ്യേണ്ടി വരാം. അമിത വിയര്‍പ്പ് ഉണ്ടാകുന്നില്ലെങ്കില്‍ മറ്റ് ചില മുടി സംരക്ഷണ ഓപ്ഷനുകള്‍ പരിഗണിക്കാവുന്നതാണ്. കട്ടിയുള്ളതും ചുരുണ്ടതുമായ മുടിയാണെങ്കിൽ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുടി കഴുകുന്നത് ഫലപ്രദമാകും.

