Headlines

വൈഭവ് സൂര്യവൻഷിയെ ഇന്ത്യൻ ടീമിലെടുക്കാന്‍ വൈകിക്കരുതെന്ന് ശശി തരൂര്‍

PM meets the members of various delegations who represented India in various countries at his residence (7, Lok Kalyan Marg), in New Delhi on June 10, 2025.

അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയ 14-കാരൻ വൈഭവ് സൂര്യവൻഷിയെ ഇന്ത്യൻ സീനിയർ ടീമിലേക്ക് ഉടൻ പരിഗണിക്കണമെന്ന് ശശി തരൂർ എം.പി. വൈഭവ് ഒരു ‘തലമുറകളിലെ പ്രതിഭാസ’മാണെന്നും ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറെപ്പോലെ വൈഭവിനെയും കൗമാരപ്രായത്തില്‍ തന്നെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്നും തരൂർ എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

1980-കളുടെ അവസാനത്തിൽ മുംബൈയിലെ മൈതാനങ്ങളിൽ നിന്ന് സച്ചിൻ ടെൻഡ‍ുൽക്കർ എന്ന വിസ്മയം ഉയർന്നുവന്നതിന് സമാനമായ സാഹചര്യമാണ് വൈഭവിന്‍റേതെന്ന് തരൂർ നിരീക്ഷിച്ചു. വൈഭവ് സൂര്യവന്‍ഷിയെ സീനിയർ തലത്തിലുള്ള മത്സരങ്ങളിലേക്ക് ഉടൻ കൊണ്ടുവരേണ്ടതുണ്ട്. ഇതിനുമുമ്പ് ഇത്തരത്തിൽ ക്രീസിൽ വിസ്മയം തീർത്ത 14-കാരനെ കണ്ടത് സച്ചിൻ ടെൻഡുല്‍ക്കറുടെ രൂപത്തിലാണ്. അന്ന് സച്ചിനെ നമ്മൾ അധികകാലം പുറത്ത് കാത്തിരുത്തിയിെന്നുംല്ല തരൂർ കുറിച്ചു.

Leave a Reply