വേനൽക്കാലമായതോടെ ചർമം ഡ്രൈ ആകുന്ന പ്രശ്‌നം പലർക്കും അനുഭവപ്പെടാറുണ്ട്.ഈ സമയത്ത് വിറ്റാമിൻ സി സെറം ഉപയോഗിക്കുന്നത് ചർമത്തിന് നേരിയ എണ്ണമയം നൽകാനും തിളക്കം നിലനിർത്താനും സഹായിക്കും. ചർമത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായ, ആൽക്കഹോൾ ഇല്ലാത്തതും പിഎച്ച് സന്തുലിതവുമായ ക്ലെൻസറുകൾ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.
വിറ്റാമിൻ സി സെറം കൊളാജൻ വർധിപ്പിക്കുകയും ചുളിവുകൾ തടയുകയും പരിസ്ഥിതി നാശത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. വേനലിൽ സാധാരണയായി ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഇത് സഹായിക്കും.പുറമേയുള്ള പരിചരണത്തോടൊപ്പം ഭക്ഷണക്രമത്തിനും ജലസേവനത്തിനും ശ്രദ്ധ നൽകണം. ധാരാളം പഴങ്ങളും പച്ചക്കറികളും വെള്ളവും ഉൾപ്പെടുത്തുക. രാത്രി മുഖം കഴുകിയ ശേഷം ഹൈഡ്രേറ്റിംഗ് ഫേസ് മാസ്‌ക് ഉപയോഗിക്കാം. കനത്ത മേക്കപ്പ് ഒഴിവാക്കി ലഘുവായ സ്‌കിൻ കെയർ പിന്തുടരുന്നതാണ് വേനലിൽ ഏറ്റവും നല്ലത്.
വേനലിലും ചർമം തിളങ്ങട്ടെ: ശീലിക്കാം ലളിതമായ സ്‌കിൻ കെയർ വഴികൾ

