Headlines

‘വേടൻ ഇവിടെ വേണം’; വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും ഷഹബാസ് അമൻ

റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയ്ക്ക് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഷഹബാസ് അമൻ പിന്തുണ അറിയിച്ചത്. വേടൻ ഇവിടെ വേണമെന്നും വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.

‘വേടൻ ഇവിടെ വേണം. ഇന്ന് നിശാഗാന്ധിയിൽ പ്രോഗ്രാം ഉള്ള ദിവസം. സമയമില്ല. പ്രാക്ടീസ് ചെയ്യണം. നാളെ വിശദമായി എഴുതാം. വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ട്. എല്ലാവരോടും സ്‌നേഹം’, എന്നാണ് ഷഹബാസ് അമൻ കുറിച്ചത്. പിന്നാലെ വിമർശന കമന്റുകൾ ഉൾപ്പടെ പോസ്റ്റിന് താഴേ വരുന്നുണ്ട്.

അതേസമയം, പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ രണ്ട് ദിവസത്തേക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടത്. പുലിപ്പല്ല് കൈവശം വെച്ചെന്ന കേസിൽ വേടനെതിരെ ഗുരുതരവകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. തെളിവ് ശേഖരിക്കണം നടത്തേണ്ടതുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. നാളെ വിയ്യൂരുള്ള ജ്വല്ലറിയിൽ തെളിവെടുപ്പ് നടത്തും. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി കടുപ്പിക്കുന്നത്.

Leave a Reply