Headlines

വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയക്ക്

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഓസ്ട്രേലിയ്ക്ക്. രണ്ടാം ടെസ്റ്റിൽ 133 റൺസിന് ജയിച്ചതോടെയാണ് ഓസീസ് പരമ്പര സ്വന്താക്കിയത്. 277 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനെത്തിയ വെസ്റ്റ് ഇൻഡീസ് നാലാം ദിനം 143 എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ നതാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക് എന്നിവരാണ് വിൻഡീസിനെ തകർത്തത്. 34 റൺസ് നേടിയ റോസ്റ്റൺ ചേസാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. സ്‌കോർ: ഓസ്ട്രേലിയ 286 & 243, വിൻഡീസ് 253 & 143. രണ്ട് ഇന്നിംഗ്സിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത അലക്സ് ക്യാരിയാണ് മത്സരത്തിലെ താരം. പരമ്പരയിൽ ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസ് മോശം തുടക്കമായിരുന്നു. 33 റൺസിനിടെ അവർക്ക് നാല് വിക്കറ്റുകൾ വിൻഡീസിന് നഷ്ടമായി. ജോൺ ക്യാംപെൽ (0), കീസി കാർട്ടി (10), ക്രെയ്ഗ് ബ്രാത്വെയ്റ്റ് (7), ബ്രൻഡൻ കിംഗ് (14) എന്നിവർ തിളങ്ങാൻ സാധിച്ചില്ല. പിന്നീട് ചേസ് – ഷായ് ഹോപ്പ് (17) സഖ്യം 38 റൺസ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ട് വിൻഡീസിന് നേരിയ ആശ്വാസമായി. എന്നാൽ ഹോപ്പിനെ പുറത്താക്കി ഹേസൽവുഡ് ഓസീസിന് ബ്രേക്ക് ത്രൂ നൽകി. പിന്നാലെ ചേസിനെ മിച്ചൽ സ്റ്റാർക്ക് വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർന്നെത്തിയവർ ഷമാർ ജോസഫ് (24) മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ജസ്റ്റിൻ ഗ്രീവ്സ് (2), അൽസാരി ജോസഫ് (13), ഷമാർ ജോസഫ് (24) ജയ്ഡൻ സീൽസ് (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ആൻഡേഴ്സൺ ഫിലിപ് (11) പുറത്താവാതെ നിന്നു. ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ സ്റ്റീവൻ സ്മിത്ത് (71), കാമറൂൺ ഗ്രീൻ (52) എന്നിവരിലൂടെ ഇന്നിംഗ്സാണ് ഓസീസിന് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡ് (39), അലക്സ് ക്യാരി (30) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സാം കോൺസ്റ്റാസ് (0), ഉസ്മാൻ ഖവാജ (2), നതാൻ ലിയോമ്# (8), ബ്യൂ വെബ്സ്റ്റർ (2), പാറ്റ് കമ്മിൻസ് (4), ജോഷ് ഹേസൽവുഡ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.

Leave a Reply