Headlines

വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം; അഫാന്റെ പിതാവ് ഹൈക്കോടതിയിൽ

നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ. കാലം പറഞ്ഞ കഥ എന്ന സിനിമയ്‌ക്കെതിരേയാണ് അഫാന്റെ പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കേസിലെ വിചാരണ പൂർത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നും മാധ്യമ വിചാരണക്ക് കാരണമാകുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമാണ് ഹർജിയിലെ വാദം. സിനിമയുടെ പേരിൽ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും ഹർജിയിൽ പരാമർശിക്കുന്നു.

ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിർമിക്കുന്ന ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് ചെയ്യുന്നത്

Leave a Reply