മൂത്രത്തിന്റെ നിറവും ഗന്ധവും സ്വഭാവവും വൃക്കകളുടെ പ്രവർത്തനത്തെയും ശരീരത്തിലെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയും കുറിച്ച് പ്രധാന സൂചനകൾ നൽകുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. മൂത്രത്തിന്റെ നിറം അതിന്റെ സാന്ദ്രതയെയും ശരീരത്തിലെ ജലനിലയെയും ആശ്രയിച്ചിരിക്കുന്നു.
മൂത്രം നൽകുന്ന പ്രധാന മുന്നറിയിപ്പുകൾ:
- ദുർഗന്ധമുള്ള മൂത്രം
മൂത്രത്തിന് അസാധാരണമായ ദുർഗന്ധമുണ്ടെങ്കിൽ, അത് മൂത്രനാള അണുബാധയുടെയോ മറ്റ് ബാക്ടീരിയൽ അണുബാധകളുടെയോ സൂചനയാകാം. - പിങ്ക് അല്ലെങ്കിൽ കടുംചുവപ്പ് നിറം
മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടാൽ, അണുബാധ, മൂത്രക്കല്ല്, ട്യൂമർ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ സൂചിപ്പിക്കാം. - കടും മഞ്ഞ നിറം
കടും മഞ്ഞ നിറത്തിലുള്ള മൂത്രം ചിലപ്പോൾ കരൾ സംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം. - അമിത നുര (ഫോം)
മൂത്രമൊഴിക്കുമ്പോൾ അധിക നുര ഉണ്ടാകുന്നത് പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുന്നതിന്റെ സൂചനയാകാം. ഇത് വൃക്ക പ്രവർത്തനത്തിലെ തകരാറുകൾ സൂചിപ്പിക്കുന്നു. - മൂത്രത്തിന് ചുറ്റും ഉറുമ്പുകൾ കൂടുക
മൂത്രത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് ഇത് സൂചിപ്പിക്കാം. ഇത് പ്രമേഹത്തിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്. - മൂത്രത്തിലെ പരലുകൾ
മൂത്ര പരിശോധനയിൽ പരലുകൾ കണ്ടെത്തിയാൽ, അത് യൂറിക് ആസിഡ് കല്ലുകളോ സിസ്‌റ്റൈൻ കല്ലുകളോ ആയിരിക്കാം. - ചുവന്ന രക്താണുക്കളും പഴുത്ത കോശങ്ങളും
ഇവ കണ്ടാൽ രക്തനഷ്ടമോ അണുബാധയോ ഉണ്ടെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

