രാവിലെ കുട്ടികൾക്ക് ബ്രേക്ക്ഫാസ്റ്റിന് എന്ത് തയാറാക്കാമെന്ന കാര്യത്തിൽ പലരും ആശയക്കുഴപ്പത്തിലാകും. അപ്പം, പുട്ട്, ദോശ, ഇഡ്ലി എല്ലാം കഴിച്ച് മടുത്തവർക്ക് ആരോഗ്യകരവും രുചികരവുമായി ഒരു പുതിയ വിഭവം പരീക്ഷിക്കാം.ഹെൽത്തി പാൻ കേക്ക്
എങ്ങനെ തയാറാക്കാം?
ആദ്യം ഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ച് ചേർക്കാം. അതിലേക്ക് അരക്കപ്പ് പാലും മൈദയും ആവശ്യത്തിനുള്ള പഞ്ചസാരയും നുള്ള് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്‌സ് ചെയ്‌തെടുക്കാം. വേണമെങ്കിൽ മിക്സിയിൽ അടിച്ചെടുക്കാം. ഡയറ്റ് നോക്കുന്നവരെങ്കിൽ മൈദയ്ക്ക് പകരം ഓട്സ് പൊടിച്ചതും തേനും ചേർത്താൽ മതി. പഞ്ചസാര ഒഴിവാക്കാം.
പാൻ വച്ച് ചൂടാകുമ്പോൾ ഇത്തിരി ബട്ടർ തേച്ച്‌കൊടുക്കാം. അതിലേക്ക് റോബസ്റ്റ പഴം വട്ടത്തിൽ അരിഞ്ഞത് നിരത്തി വച്ച് കൊടുക്കാം. അതിനു മുകളിലേക്ക് മിക്സിയിൽ അടിച്ചെടുത്ത ഈ ബാറ്റർ ഒഴിച്ച് അടച്ച് വച്ച് വേവിക്കാം. ആവശ്യമെങ്കിൽ നട്‌സ് മുകളിൽ വിതറി കൊടുക്കാം, ശേഷം തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കണം. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം

