Headlines

വി.എസ്. അച്യുതാനന്ദന്റെ വിയോഗം: സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം; നാളെ പൊതു അവധി

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് കേരളത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നാളെ (ജൂലൈ 22) പൊതു അവധിയും പ്രഖ്യാപിച്ചു.മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി, ജൂലൈ 22 മുതൽ 24 വരെ സംസ്ഥാനത്തെ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പൊതു ദുഃഖാചരണ ദിവസങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി


ജൂലൈ 22 തിങ്കളാഴ്ച, സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സ്വയംഭരണ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകളിലെയും കോളേജുകളിലെയും പരീക്ഷകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മാറ്റിവച്ചിട്ടുണ്ട്.


സർവകലാശാല തിരഞ്ഞെടുപ്പ് മാറ്റിവച്ചു


വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ, നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

Leave a Reply