Headlines

വി.എസ്.അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ
വിദഗ്ധ ഡോക്ടർമാരുടെ സംഘം എത്തി ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.
രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലല്ല. പട്ടം എസ് യു ടി ആശുപ്രതിയിലാണ് വി എസ് ചികിത്സയിൽ കഴിയുന്നത്

ഡയാലിസിസ് ഇന്നലെയും തുടർന്നു. ഹൃദയാഘാതത്തെത്തുടർന്ന് 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു വിഎസ് കഴിയുന്നത്.
മെഡിക്കൽ ബോർഡ് ഇന്ന് രാവിലെ യോഗം ചേരും.

Leave a Reply