Headlines

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌റ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു എന്ന കേസിൽ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജമാൽ കരിപ്പൂരിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. തിങ്കളാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പഞ്ചായത്ത് അംഗം കൂടിയാണ് ജമാൽ കരിപ്പൂർ.

Leave a Reply