Headlines

വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരക്കൊണ്ടയും

ഒടുവില്‍ വിവാഹ വാര്‍ത്തകളില്‍ മൗനം വെടിഞ്ഞ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന് ഏറെക്കാലമായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈയ്യടുത്താണ് വിവാഹ വാര്‍ത്തകളും സജീവമാകുന്നത്. വിവാഹത്തിയ്യതിയും വേദിയുമൊക്കെ ചര്‍ച്ചയാകുമ്പോഴും താരങ്ങള്‍ മാത്രം മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ രശ്മികയും വിജയിയും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്.തങ്ങള്‍ വിവാഹിതരാകാന്‍ പോവുകയാണെന്ന് അറിയിച്ച താരങ്ങള്‍ ആരാധകര്‍ ഇതുവരെ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും ചെയ്തു. ആരാധകര്‍ തങ്ങള്‍ക്ക് നല്‍കിയ വിരോഷ് എന്ന പേര് സ്വീകരിക്കുന്നതായും രശ്മികയും വിജയിയും അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരങ്ങളുടെ പ്രതികരണം.’ഞങ്ങള്‍ എന്തെങ്കിലും പ്ലാന്‍ ചെയ്യുന്നതിന് മുമ്പേ, ഞങ്ങള്‍ക്കായി ഞങ്ങളെന്തെങ്കിലും തെരഞ്ഞെടുക്കും മമ്പേ നിങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ഒരുപാട് സ്‌നേഹത്തോടെ നിങ്ങള്‍ ഞങ്ങള്‍ക്കൊരു പേര് നല്‍കി. നിങ്ങള്‍ ഞങ്ങളെ വിരോഷ് എന്ന് വിളിച്ചു. ഇന്ന്, പൂര്‍ണ്ണഹൃദയത്തോടെ നിങ്ങള്‍ക്കുള്ള ആദരമായി ഞങ്ങള്‍ ഒരുമിക്കുന്നതിന് ഞങ്ങള്‍ പേരിടുന്നു. ഞങ്ങള്‍ അതിനെ ‘വിരോഷിന്റെ കല്യാണം’ എന്നാണ് വിളിക്കുന്നത്. ഒത്തിരി സ്‌നേഹത്തോടെ ഞങ്ങളെ ചേര്‍ത്തുപിടിച്ചതിന് നന്ദി. നിങ്ങള്‍ എന്നും ഞങ്ങളുടെ ഭാഗമാണ്. ഏറ്റവും വലിയ കെട്ടിപ്പിടുത്തവും നിറയെ സ്‌നേഹവും’ എന്ന കുറിപ്പാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 26 ന് ഉദയ്പൂരില്‍ വച്ചാണ് വിവാഹം. താരങ്ങള്‍ ഉദയ്പൂരിലെത്തിയിട്ടുണ്ട്. തീര്‍ത്തും സ്വകാര്യ ചടങ്ങായിട്ടാണ് വിവാഹം നടത്തുക. പിന്നാലെ മാര്‍ച്ച് നാലിന് സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഹൈദരാബാദില്‍ റിസപ്ഷനൊരുക്കുമെന്നാണ് കരുതപ്പെടുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.

Leave a Reply