ദുബായ് വിമാനത്താവളത്തിൽ ബാഗേജുകൾ എത്തിക്കാൻ ഇനി ഡ്രൈവറില്ല വാഹനങ്ങൾ. ദുബൈ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളമാണ് സ്വയം നിയന്ത്രിത ഡ്രൈവറില്ലാ ഇലക്ട്രിക് ട്രാക്ടറുകൾ ഏർപ്പെടുത്തിയത്.
ആറ് സ്വയം നിയന്ത്രിത വാഹനങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്.ഒരേ സമയം നാല് ബാഗേജ് കണ്ടെയ്‌നറുകൾ വരെ കൊണ്ടുപോകാൻ ശേഷിയുള്ളവയാണ് ഈ വാഹനങ്ങൾ .ആദ്യഘട്ടത്തിൽ ജീവനക്കാരുടെ മേൽനോട്ടത്തിൽ തന്നെയായിരിക്കും വാഹനം പ്രവർത്തിപ്പിക്കുക. 60 ലക്ഷം ദിർഹം ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന ആൽ മക്തൂമിൽ നൂതന സംവിധാനങ്ങൾ വിന്യസിക്കുന്നതിന്റെ ഭാഗമാണിത്. 2026 ഓടെ പൂർണ്ണ സ്വയം നിയന്ത്രിത വാഹനങ്ങളിലേക്ക് മാറുകയാണ് ലക്ഷ്യം
ലോകത്ത് 15 രാജ്യങ്ങളിലായി സമാനമായ സംവിധാനം പരീക്ഷണ ഘട്ടത്തിലുണ്ട്.
നിലവിൽ വിമാനത്താവളങ്ങളിൽ ബാഗേജുകൾ ടെർമിനലിലേക്കും തിരിച്ചും എത്തിക്കുന്നത് മനുഷ്യ നിയന്ത്രിത ട്രാക്ടറുകളിലാണ്. സ്വയം നിയന്ത്രിത ട്രാക്ടറുകൾ മുൻ നിശ്ചയിച്ച റൂട്ടുകളിൽ 15കി.മീറ്റർ വേഗത്തിലാണ് സഞ്ചരിക്കുക.

