കേരളത്തിൽ ഉൾപ്പെടെ തെന്നിന്ത്യയാകെ വലിയ ആരാധകവലയമുള്ള നടനാണ് വിജയ്. കേരളത്തിൽ വിജയി ചിത്രത്തിന് വലിയ സ്വീകാര്യതയാണ് എപ്പോഴും ലഭിക്കാറുള്ളത്. ഇപ്പോഴിതാ, ബോക്സ് ഓഫിസിൽ വൻ വിജയം നേടിയ വിജയ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്.വിജയിയുടെ ‘തെരി’ എന്ന ചിത്രമാണ് ഫെബ്രുവരി 20ന് റീ റിലീസ് ചെയ്യുന്നത്. ചിത്രം പുറത്തിറങ്ങി 10 വർഷം പൂർത്തിയാകുന്ന വേളയിലാണ് വീണ്ടും റീ-റിലീസിന് ഒരുങ്ങുന്നത്
ഡിസിപി വിജയകുമാറായും ജോസഫ് കുരുവിളയായും വിജയ് മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം അറ്റ്‌ലിയാണ് സംവിധാനം ചെയ്തത്. റിലീസ് ചെയ് സമയത്ത് ആഗോള ബോക്സ് ഓഫിസിൽ നിന്നും 158 കോടി രൂപയായിരുന്നു ചിത്രം കളക്ഷൻ നേടിയിരുന്നത്. സാമന്ത, എമി ജാക്സൺ എന്നിവരാണ് ചിത്രത്തിലെ നായികമാർ

