Headlines

വിജയ്ക്ക് വിസിൽ; തമിഴകം വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു

നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴകം വെട്രി കഴകത്തിന് (ടിവികെ) തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. വിസിൽ ആണ് ടിവികെയ്ക്ക് ലഭിച്ച ചിഹ്നം. തമിഴ്നാട്ടിലും പുതുച്ചേരിയിലും നടക്കുന്ന തെരഞ്ഞെടുപ്പിൽ വിസിൽ ആയിരിക്കും ചിഹ്നം. വിജയ് ആവശ്യപ്പെട്ട 10 ചിഹ്നങ്ങളിൽ ഒന്നാണിത്. തെരഞ്ഞെടുപ്പിൽ ചിഹ്നം അനുവദിക്കുന്നത് വൈകുന്നതായി ടിവികെ പരാതിപ്പെട്ടിരുന്നു.

അതെസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുനീക്കങ്ങൾ ശക്തമാക്കുകയാണ് ഡിഎംകെയും എഐഎഡിഎംകെയും. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നടൻ വിജയ് ഒറ്റപ്പെടുന്നത്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ഇതുവരെയും ഒരു സഖ്യകക്ഷിയെയും ഒപ്പം ചേർക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല.

Leave a Reply