Headlines

വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട് വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്‌നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്. പെൺകുട്ടിക്കായി ഇന്നലെ മുതൽ വ്യാപകമായി തിരച്ചിൽ നടത്തുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനമാണ് നടത്തിയത്.

ഇന്നലെ വൈകീട്ടാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. അമ്മയുടെ നിലവിളികേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. കാണാതായ സ്ഥലത്ത് പുലിയുടെ കാൽപ്പാടുകളുണ്ടെന്ന് വാൽപ്പാറ റേഞ്ച് ഓഫീസർ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ തോട്ടം തൊഴിലാളികളാണ്.

കുട്ടിയുടെ ഉടുപ്പിന്റെ ഭാഗവും പിന്നീട് കണ്ടെത്തി. ഡോഗ് സ്‌ക്വാഡിനെ എത്തിച്ചും ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ഇന്നലെ രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലായിരുന്നു. തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പോലീസിൽ നൽകിയ മൊഴി. വീടിനകത്ത് കുട്ടി കളിക്കുമ്പോഴാണ് പുലി കടിച്ചു കൊണ്ടു പോയത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനത്തിന് കൃത്യമായ ഇടപെടൽ നടത്തിയെങ്കിലും ദുഖകരമായ വിവരമാണ് നാടിനെ തേടിയെത്തിയത്.

Leave a Reply