വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ കായിക പരിശീലകൻ മരിച്ചു. എരുവ പടിഞ്ഞാറ് കളരിയ്ക്കൻ വീട്ടിൽ താജുദ്ദീന്റെ മകൻ മുഹമ്മദ് ബിലാൽ (24) ആണ് മരിച്ചത്. തിങ്കളാഴ്ച ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ലിന് സമീപമാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബിലാൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരണപ്പെട്ടത്. പത്തിയൂർ പഞ്ചായത്ത് ഗവൺമെന്റ് ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം കൊറ്റുകുളങ്ങര കുറുങ്ങാട് മുസ്ലിം ജമാത്ത് പള്ളിയിൽ കബറടക്കി.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കായിക പരിശീലകൻ മരിച്ചു

