പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അട്ടപ്പള്ളം സ്വദേശികളായ അനു,പ്രസാദ്, മുരളി, അനന്ദൻ, ബിപിൻ എന്നിവരാണ് അറസ്റ്റിലായത്.കൊലപാതക കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബുധനാഴ്‌ചയാണ് മണിക്കൂറുകൾ നീണ്ട ആൾക്കൂട്ട വിചാരണയെ തുടർന്നുണ്ടായ മർദനത്തിൽ ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായൺ ഭയ്യ കൊല്ലപ്പെട്ടത്.
കള്ളൻ എന്ന് ആരോപിച്ചായിരുന്നു മർദ്ദനം .റോഡിൽ ചോരവാർന്ന് കിടന്ന യുവാവിനെ നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി ആശുപത്രിയിലേക്ക് മാറ്റിയത്.
ഒരാഴ്ച മുൻപാണ് ഛത്തീസ്‌ഗഡിൽ നിന്നും രാംനാരായണൻ ഭയ്യജോലി തേടി പാലക്കാട് എത്തിയത്. പാലക്കാട് കിൻഫ്രയിൽ ജോലിക്ക് എത്തിയ യുവാവ് അട്ടപ്പള്ളത്ത് വഴി തെറ്റി എത്തിയതാണ് എന്നാണ് സംശയം. സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

