Headlines

വയോധികയെ വീട്ടിൽ കയറി ക്രൂരമായി മർദിച്ച് അയൽവാസി; പ്രതി അറസ്റ്റിൽ

കൊട്ടാരക്കരയിൽ വയോധികയെ വീടിനകത്ത് കയറി ക്രൂരമായി മർദിച്ച അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ട. അധ്യാപികയായ സരസമ്മ (78) യെയാണ് അയൽവാസി ശശിധരൻ വീട്ടിൽ കയറി ആക്രമിച്ചത്. കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം. വയോധികയെ ശശിധരൻ മർദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശശിധരനെ വയോധിക വടി കൊണ്ട് അടിക്കാൻ ശ്രമിച്ചു. പിന്നാലെ വടി പിടിച്ച് വാങ്ങി സരസമ്മയെ ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയായ ശശിധരനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിൽ പരുക്കേറ്റ വയോധിക നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്

Leave a Reply