Headlines

വയറിലെ കൊഴുപ്പ് കുറയ്ക്കാം; ആരോഗ്യത്തിനൊരു മാജിക് ഡ്രിങ്ക് – ഹുൻസാ ടീ

അമിതവണ്ണവും പ്രമേഹം കുറച്ചുകൊണ്ട് രോഗപ്രതിരോധ ശേഷി കൂടാൻ ദിവസവും രണ്ടു നേരം ഹുൻസാ ടീ ശീലമാക്കാം. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് നല്ലതാണ്. എന്താണ് ഹുൻസാ ടീ എന്നാവും ചിന്ത. പരമ്പരാഗത ഹെർബൽ ടീ മിശ്രിതമാണ് ഹുൻസ ടീ, സാധാരണയായി തുളസി, പുതിന, ഏലം, കറുവപ്പട്ട, ഇഞ്ചി, ചിലപ്പോൾ ഹൈബിസ്‌കസ് തുടങ്ങിയ ചേരുവകൾ അടങ്ങിയ ആരോഗ്യപരമായ ഒരു
പാനീയമാണ്.

തയ്യാറാക്കുന്ന വിധം

ഒരു സോസ്പാനിൽ മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് നന്നായി തിളപ്പിയ്ക്കുക. ചായ നന്നായി തിളച്ചു വന്നതിനു ശേഷം തീ വളരെ കുറച്ച് പത്തു മിനിറ്റ് അടച്ചു വച്ച് തിളപ്പിയ്ക്കണം. അരിപ്പ കൊണ്ട് ചായ അരിച്ചു മാറ്റുക, ചെറു ചൂട് ചായയിലോട്ടു നാരങ്ങാ നീര് ഒരു തുള്ളി ചേർത്ത് ചെറു ചൂടോടെ കുടിയ്ക്കുക.

Leave a Reply