Headlines

വയനാട് പുനരധിവാസം; രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വാർഡ് പത്തിൽ 42, പതിനൊന്നിൽ 29, പന്ത്രണ്ടിൽ 10 കുടുംബങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പട്ടിക പൂർത്തീകരിച്ചത്. ഇതോടെ ടൗൺഷിപ്പിൽ 323 കുടുംബങ്ങളായി. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകൾ ഉൾപ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

Leave a Reply