Headlines

വയനാട് കാട്ടാനയാക്രമണത്തിൽ സ്ത്രീക്ക് പരിക്ക്

വയനാട് തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകിക്കാണ് പരിക്കേറ്റത്. തലക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് വൈകിട്ടാണ് സംഭവം. കാട്ടിലേക്ക് വിറക് ശേഖരിക്കാൻ പോകുന്നതിനിടെയാണ് ദേവകി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. സ്വന്തം പശുവിനൊപ്പമാണ് അവർ കാട്ടിലേക്ക് പോയിരുന്നത്. കാട്ടാനയെ കണ്ട ഉടൻ ഓടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.പരിക്കേറ്റ ദേവകിയെ ഉടൻ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വനവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

Leave a Reply