Headlines

വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളൽ: ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ നൽകാൻ അധികാരമില്ലെന്ന് കേന്ദ്രം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തിന് മറുപടി നൽകി കേന്ദ്ര സർക്കാർ. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ നൽകാൻ അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ദുരന്ത നിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് മാർച്ചിൽ ഒഴിവാക്കിയിരുന്നു. ഇക്കാര്യം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

Leave a Reply