Headlines

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്നിറങ്ങും, എതിരാളികൾ ന്യൂസിലൻഡ്

വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് ജീവൻമരണ പോരാട്ടം. സെമി പ്രതീക്ഷകളുള്ള ന്യൂസിലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുംബൈയിലാണ് മത്സരം തുടങ്ങുക. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ഇറങ്ങുന്ന ഇന്ത്യൻ ടീം ന്യൂസിലൻഡിനോടും തോറ്റാൽ കന്നി കിരീടമെന്ന സ്വപ്നം വീണ്ടും അകലും. നിലവിൽ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും സെമി ഉറപ്പിച്ചിട്ടുണ്ട്. ഈ മൂന്ന് ടീമുകളോടും തോറ്റ ഇന്ത്യ നാല് പോയൻറുമായി പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

നാലു പോയൻറുള്ളു ന്യൂസിലൻഡ് നെറ്റ് റൺ റേറ്റിൽ ഇന്ത്യക്ക് പിന്നിൽ അഞ്ചാമതും. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് സെമിയിലേക്ക് ഒരു കാലെടുത്തുവെക്കാം. ന്യൂസിലൻഡിനോടും പിന്നീടുള്ള ബംഗ്ലാദേശ് പോരിലും ജയിച്ചാൽ ഇന്ത്യക്ക് അനായാസം സെമി ഉറപ്പിക്കാം. റൺറേറ്റിൻറെ മുൻതൂക്കവും അനുകൂലമാണ്. ബംഗ്ലാദേശിനോട് മാത്രമാണ് ജയമെങ്കിൽ ന്യൂസിലൻഡ്-ഇംഗ്ലണ്ട് മത്സര ഫലത്തെ കൂടി ആശ്രയിക്കേണ്ടി വരും.

Leave a Reply