എറണാകുളം വടക്കൻ പറവൂർ നീണ്ടൂരിൽ മൂന്ന് വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്ത സംഭവത്തിൽ, കുഞ്ഞിന് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടു.
തെരുവ് നായ കടിച്ചെടുത്ത ചെവിയുടെ ഭാഗം തുന്നി ചേർത്തിരുന്നെങ്കിലും പിന്നീട് പഴുപ്പ് കയറുകയായിരുന്നു. മിറാഷിന്റെ മകൾ മൂന്നര വയസുകാരി നിഹാരയുടെ ചെവിയാണ് തെരുവ് നായ കടിച്ചെടുത്തത്
ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് നിഹാരയുടെ പിതാവ് മിറാഷ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ കടിച്ച് പറിച്ചെടുക്കുകയായിരുന്നു.നിഹാരയ്ക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ വാക്സിനേഷൻ നൽകുകയും ശേഷം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് പ്ലാസ്റ്റിക് സർജറിയിലൂടെ കുഞ്ഞിന്റെ ചെവി വെച്ചുപിടിപ്പിക്കുകയായിരുന്നു

