Headlines

ലോർഡ്സിൽ തോറ്റത് പന്തും കരുൺ നായരും പോയതോടെ; കാരണം നിരത്തി ശാസ്ത്രി

ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിന്റെ കാരണങ്ങൾ നിരത്തി മുൻ പരിശീലകൻ രവി ശാസ്ത്രി. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റിൽ 22 റൺസിനായിരുന്നു ഇംഗ്ലണ്ട് വിജയിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ 2-1 ന് ഇംഗ്ലണ്ട് മുന്നിലെത്തി. ദി ഐസിസി റിവ്യൂ എന്ന പരിപാടിയിലാണ് ആവേശം നിറച്ച ടെസ്റ്റിൽ ഇന്ത്യൻ പരാജയത്തിന്റെ കാരണങ്ങൾ രവി ശാസ്ത്രി നിരത്തിയത്. മത്സരത്തിൽ ഇംഗ്ലണ്ടിന് അനുകൂലമായി മാറിയ നിർണായക നീക്കങ്ങളാണ് രവി ശാസ്ത്രി വിലയിരുത്തിയത്.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ നിർണായകമായ രണ്ട് വിക്കറ്റുകൾ വീണതാണ് ഇംഗ്ലണ്ടിന് കാര്യങ്ങൾ അനുകൂലമായത്. ഋഷഭ് പന്തിന്റെയും കരുൺ നായരുടെയും വിക്കറ്റുകൾ വീണതെ ഇന്ത്യൻ സ്‌കോർ 170 റൺസിൽ ഒതുങ്ങിയതെന്നും ശസ്ത്രി പറഞ്ഞു. മത്സര ഫലത്തിൽ ഈ വിക്കറ്റുകൾ വഴിത്തിരിവായും അദ്ദേഹം പറഞ്ഞു.

ഒന്നാം ഇന്നിങ്‌സിൽ പന്ത് 74 റൺസിൽ നിൽക്കെ പന്തിനെ റണ്ണൗട്ടാക്കിയ ബെൻ സ്റ്റോക്‌സിന്റെ നീക്കത്തെയും രവി ശാസ്ത്രല പ്രശംസിച്ചു. ശരിയായ എൻഡിൽ പന്തെറിഞ്ഞ് ബെൻസ് മികവ് കാണിച്ചു. നാലാം ദിവസം രണ്ടാം ഇന്നിങ്സിൽ കരുൺ നായരും കെഎൽ രാഹുലും ഇന്ത്യയെ ഒരു വിക്കറ്റിന് 41 എന്ന നിലയിലേക്ക് എത്തിച്ചു, എന്നാൽ പേസർ ബ്രൈഡൺ കാർസെയുടെ പന്തിൽ താരം പുറത്തായി. ഇത് ഇംഗ്ലണ്ടിന് നല്ല തുടക്കം നൽകി, ഇന്ത്യ രണ്ട് വിക്കറ്റിന് 42 എന്ന നിലയിൽ നിന്ന് ഏഴ് വിക്കറ്റിന് 82 എന്ന നിലയിലേക്ക് കൂപ്പുകുത്തി, ഇതോടെ ഇംഗ്ലണ്ടിന് കളിയിൽ മുൻതൂക്കമായെന്നും രവി ശാസ്ത്രി പറഞ്ഞു.

Leave a Reply