ലഹരിമരുന്ന് കിട്ടാത്തതിനെത്തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം. തല സെല്ലിന്റെ കമ്പിയിൽ ഇടിച്ചും കൈ മുറിച്ചുമാണ് അക്രമം കാണിച്ചത്. പത്താം ബ്ലോക്കിലെ കാപ്പ തടവുകാരനായ ജിതിൻ ആണ് ഇന്നലെ സ്വയം പരുക്കേൽപ്പിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചശേഷം പ്രതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
ലഹരി കിട്ടിയില്ല; കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം

