ബുധനാഴ്ചകളിൽ ലക്ഷദ്വീപിൽ വാഹന നിരോധനം പ്രഖ്യാപിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേഷൻ. നിയമം ലംഘിക്കുന്നവർക്ക് 500 രൂപ പിഴ ചുമത്തും. ഈ മാസം 25 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
നടത്തവും സൈക്ലിങ്ങും പ്രോത്സാഹിപ്പിക്കാനും വായു മലിനീകരണം തടയാനുമാണ് പുതിയ നിയന്ത്രണം എന്ന് അധികൃതർ അറിയിച്ചു. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഈ നിയന്ത്രണത്തിൽ ഇളവുകൾ നൽകുന്നതാണ്.

